ആലപ്പുഴ: പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് ആനയിക്കുന്നതിൽ ലൈബ്രറി പ്രസ്ഥാനത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് എച്ച് .സലാം എം.എൽ.എ.
അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനപക്ഷാചരണത്തിന്റെ സമാപനവും ഐ.വി ദാസ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഴവീട് വിജ്ഞാനപ്രദായിനി വായനശാലയിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. വി ഉത്തമൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം സി.കെ സുധാകരപ്പണിക്കർ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ. എം. മാക്കിയിൽ, വാർഡ് കൗൺസിലർ ആർ. രമേശ്, സി.കെ രതികുമാർ, കെ.വി കൃഷ്ണദാസ്, ബാലൻ. സി .നായർ, എസ്.രാധാകൃഷ്ണൻ, എൻ. എസ് രാധാകൃഷ്ണൻ,ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, സാക്ഷരതാ മിഷൻ ജില്ല കോ-ഓഡിനേറ്റർ കെ.വി.രതീഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |