കാഞ്ഞങ്ങാട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാറും കാസർകോട് സംയുക്തമായി പൊലീസ് ഉദ്യോഗസ്ഥർക്കായി ദന്ത ബോധവത്കരണ സെമിനാറും ഡെന്റൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. മുൻസിപ്പൽ ടൗൺ ഹാളിൽ ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. , ഐ.ഡി.എ, കോസ്റ്റൽ മലബാർ പ്രസിഡന്റ് ഡോ.രശ്മി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ പി. അജിത് കുമാർ, കെ.ശ്രീജേഷ് എന്നിവർ സംസാരിച്ചു. ഡോ.വിവേക് ആർ.നായർ, ഡോ.രശ്മി, ഡോ.പി.സന്തോഷ് കുമാർ തുടങ്ങിയവർ ബോധവത്കരണ സെമിനാർ നയിച്ചു.എഴുപതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിൽ ഡോ.രാജശ്രീ, ഡോ.പ്രിയങ്ക ദാന്തപരിശോധന നടത്തി. എ.കെ.സുകേഷ് സ്വാഗതവും ഹൊസ്ദുർഗ് ജനമൈത്രി പൊലീസ് പ്രദീപൻ കൊതോളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |