തൊടുപുഴ: നെല്ലാപ്പാറയിലെ കൊടുംവളവിൽ തകർന്ന റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴനട്ടു. സ്ഥിരമായി ചെറുതും വലുതുമായ അപകടങ്ങൾ നടക്കുന്ന വളവുകളിൽ ഒന്നാണിത്. ഞായറാഴ്ചയാണ് പ്രദേശവാസികൾ പ്രതിഷേധ സൂചകമായി വളവിലെ കുഴിയിൽ വാഴ നട്ടത്. കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രികരടക്കം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് റോഡിലെ കുഴിയിൽ വാഴ നടാൻ നാട്ടുകാർ തീരുമാനിച്ചത്. പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും കുഴിയടക്കാൻ നടപടി സ്വീകരിച്ചില്ല. മൂവാറ്റുപുഴ- പുനലൂർ സംസ്ഥാന ഹൈവേയുടെ ഭാഗമാണിവിടം. കയറ്റവും കൊടും വളവുമാണിവിടെ. വളവ് തിരിയുന്ന സ്ഥലമായതിനാൽ റോഡ് പരിചിതരല്ലാത്ത ഡ്രൈവർമാർക്ക് വാഴ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വാഴ കാണുമ്പോൾ ഇടത് വശത്തെ സ്ഥലം എത്രത്തോളമുണ്ടെന്ന് വ്യക്തമാകില്ല. പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതോടെ പിന്നിലെത്തുന്ന വാഹനങ്ങളും കയറ്റത്തിൽ നിറുത്തണം. വാഹനം പിന്നോട്ട് ഉരുളാൻ ഇത് കാരണമായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |