കൊല്ലങ്കോട്: പനങ്ങാട്ടിരി മുടക്കോട് രാജൻ, ലീല എന്നിവരുടെ ഓലപ്പുര കത്തി നശിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന രാജൻ, ലീല, അമ്മ, രണ്ടു കുട്ടികൾ തീ കത്തുന്ന ശബ്ദം കേട്ട് ഉണർന്നതിനാൽ ആളപായമുണ്ടായില്ല. എന്നാൽ എല്ലാവരുടെയും ആധാർ കാർഡ് ഉൾപ്പെടെ രേഖകളെല്ലാം കത്തി നശിച്ചു. പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ, കുട്ടികളുടെ ബുക്കുകൾ, ഇരുപതിനായിരം രൂപ എന്നിവയും നഷ്ടമായി. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ സ്ഥലം സന്ദർശിച്ച് ധനസഹായം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |