തിരുവനന്തപുരം:ജില്ലയിൽ കൊതുക് ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിജന്റ് വർക്കേഴ്സിനെ നിയമിക്കും.പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്ക് താത്കാലികമായോ ആണ് നിയമിക്കുന്നത്.അഭിമുഖം 16ന് രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിൽ.പ്രതിദിനം 675 രൂപ വേതനം ലഭിക്കും.7-ാം ക്ലാസ് പൂർത്തീകരിച്ചവർക്ക് അപേക്ഷിക്കാം.ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. പ്രായപരിധി 55 വയസ്.ആരോഗ്യമുള്ളവരായിരിക്കണം. ജില്ലയിലുള്ളവർക്കും,കണ്ടിജന്റ് വർക്കർ/ഫോഗിംഗ്,സ്പ്രേയിംഗ് പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന.
താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.രജിസ്ട്രേഷൻ നടപടികൾ രാവിലെ 10.30വരെ മാത്രം.അതിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |