തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും സംയുക്തമായി ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. നാളെ അർദ്ധരാത്രി വരെയാണ് പണിമുടക്ക്. അവശ്യ സർവീസുകൾ, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബി.എം.എസ് പങ്കെടുക്കുന്നില്ല.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. ഇന്നലെ അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണിത്. 22 മുതൽ അനിശ്ചിതകാല സമരമാണ്.
കേരളസർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി keralauniversity.ac.in ൽ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |