തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ മുടിക്കോട് സർവീസ് റോഡിൽ അടിയന്തിരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമയങ്ങളിൽ മാത്രം ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുന്നതിനാൽ തൃശൂർ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വലിയ വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി മണ്ണുത്തിയിൽ നിന്നും തിരിഞ്ഞ് തൃശൂർ - വടക്കാഞ്ചേരി - ഷൊർണൂർ വഴിയിലൂടെയും ചെറുവാഹനങ്ങൾ മണ്ണുത്തിയിൽ നിന്നും തിരിഞ്ഞ് ചിറക്കേക്കോട് - താണിക്കോട് - പാണഞ്ചേരി - ചെമ്പൂത്ര വഴി പട്ടിക്കാട് വഴി വന്ന് യാത്ര തുടരേണ്ടതാണെന്ന് തൃശൂർ പീച്ചി പൊലീസ് ഇൻസ്‌പെക്ടർ കെ. സതീഷ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |