ജൂണിൽ ഉത്പാദനത്തിൽ 1.7 ശതമാനം വർദ്ധന
കൊച്ചി: അടിസ്ഥാന വ്യവസായ രംഗത്തെ ഉത്പാദനം ജൂണിൽ മൂന്ന് മാസത്തെ ഉയർന്ന തലമായ 1.7 ശതമാനമായി. മേയിൽ അടിസ്ഥാന വ്യവസായങ്ങളിൽ 1.2 ശതമാനം ഉത്പാദന വളർച്ചയുണ്ടായിരുന്നു. തുടർച്ചയായ മൂന്നാം മാസമാണ് ഉത്പാദനത്തിലെ വളർച്ച രണ്ട് ശതമാനത്തിലും താഴെ നിൽക്കുന്നത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, രാസവളം, സ്‌റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് അടിസ്ഥാന വ്യവസായങ്ങളുടെ ഗണത്തിൽ പെടുന്നത്. രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക കണക്കാക്കുന്നതിൽ 40 ശതമാനം പങ്കാളിത്തം ഈ മേഖലകൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |