കൊച്ചി: വിൻഫാസ്റ്റ് പ്രീമിയം ഇലക്ട്രിക് എസ്.യു.വി മോഡലുകളായ വി.എഫ് 7, വി.എഫ് 6 എന്നിവ ഇന്ത്യയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചി ലുലു മാളിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചു. നഗരത്തിലെ ഇലക്ട്രിക് വാഹന പ്രേമികൾക്ക് അത്യാധുനിക ഇലക്ട്രിക് എസ്.യു.വി നിരയെക്കുറിച്ച് ആഴത്തിൽ മനസിലാക്കാൻ പ്രദർശനം അവസരമൊരുക്കി. ഭാരത് മൊബിലിറ്റി എക്സ്പോയിൽ ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം വി.എഫ് 7, വി.എഫ് 6 മോഡലുകൽ ഇന്ത്യൻ ഉപഭോക്താക്കളുടെ അടുത്തെത്തിക്കുകയാണ്. രാജ്യത്തെ പ്രധാന ഷോപ്പിംഗ് സെന്ററുകളിലാണ് ഈ മോഡലുകൾ പ്രദർശിപ്പിക്കുന്നത്. ഉപഭോക്താക്കൾക്കും ഇലക്ട്രിക് വാഹനപ്രേമികൾക്കും ഇലക്ട്രിക് എസ്.യു.വികൾ നേരിട്ട് കാണാനും ഇതിലൂടെ ലഭിക്കുന്നു. ഇന്ത്യയിൽ സുസ്ഥിര മൊബിലിറ്റി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിൻഫാസ്റ്റ് സ്വീകരിക്കുന്ന നിലപാടുകൾ അറിയിക്കാനുമുള്ള മികച്ച അവസമാണിതെന്ന് കമ്പനിയുടെ ഏഷ്യ സി.ഇ.ഒ ഫാം സൻ ചൗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |