കൊച്ചി: മുൻനിര ഇരുചക്ര- മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് പുതിയ അപ്പാച്ചെ ആർ.ടി.ആർ 310 ഇന്ത്യയിൽ പുറത്തിറക്കി. ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും വാഹനത്തെ കൂടുതൽ സ്‌പോർട്ടിയാക്കുന്നു. സീക്വൻഷ്യൽ ടേൺ സിഗ്‌നൽ ലാമ്പുകൾ (ടി.എസ്.എൽ), ഡ്രാഗ് ടോർക്ക് കൺട്രോൾ, കീലെസ് റൈഡ്, ലോഞ്ച് കൺട്രോൾ, ട്രാൻസ്‌പരന്റ് ക്ലച്ച് കവർ എന്നിവയുൾപ്പെടെ നിരവധി പുതിയ സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും ടി.വി.എസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ ബോഡി ഗ്രാഫിക്സ് ബൈക്കിന് പുത്തൻ ലുക്ക് നൽകുന്നു. 9,700 ആർ.പി.എമ്മിൽ പരമാവധി 35.6 പി.എസ് കരുത്തും 6,650 ആർ.പിഎമ്മിൽ 28.7 എൻ.എം പീക്ക് ടോൽക്കും നൽകും. അഞ്ച് വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്.
വില
2,39 ലക്ഷം മുതൽ മുതൽ 2.57 ലക്ഷം രൂപ വരെ(എക്സ് ഷോറൂം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |