മൈസൂരു: അമിതവേഗതയിൽ എത്തിയ ഹയാബുസ സൂപ്പർ ബൈക്ക് ഭക്ഷണവിതരണക്കാരനുമായി കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കർണാടക ചാമരാജനഗർ സ്വദേശി സയ്യിദ് സരൂണും സൊമാറ്റൊ ഡെലിവറി റൈഡർ കാർത്തിക്കുമാണ് മരിച്ചത്. ജൂലായ് ആറിന് രാത്രി മൈസൂരുവിലാണ് അപകടമുണ്ടായത്.
അമിതവേഗതയിൽ എത്തിയ ഹയാബുസ ബൈക്ക് റോഡിന്റെ ഓരം ചേർന്നു പോകുകയായിരുന്ന ഡെലിവറി ബോയിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഡെലിവറി ബോയി കാർത്തിക്കിന്റെ ബൈക്ക് മീറ്ററുകളോളം റോഡിലൂടെ തെന്നി നീങ്ങി. കാർത്തിക് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഹയാബൂസയിൽ നിന്നും തെറിച്ചു വീണ സയ്യിദ് മറ്റൊരു ഭാഗത്താണ് തെറിച്ചു വീണത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയിൽ ബൈക്കിന്റെ പെട്രോൾടാങ്ക് ചോർന്ന് തീപടരുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സയ്യിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |