ഫറോക്ക്: നഗരസഭ 21ാം ഡിവിഷൻ വികസന സമിതിയും നവപഥം ഗ്രന്ഥാലയവുമായി ചേർന്ന് ‘നാളേക്ക് നല്ലതിന് ലഹരിയോട് നോ പറയാം’ ദ്വൈമാസ കാമ്പെയിൻ ആരംഭിച്ചു. ലഹരി വിരുദ്ധ സൗഹൃദ സംഗമങ്ങൾ, കുട്ടികളുടെ സൈക്കിൾ റാലി, ഹാൻഡ്‌പ്രിന്റ് കൊളാഷ്, വിവിധ മത്സരങ്ങൾ എന്നിവയാണ് നടത്തുന്നത്. നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് ക്ലാസെടുത്തു. വികസന സമിതി കൺവീനർ സൈതാലി ബാവ മായക്കര അദ്ധ്യക്ഷത വഹിച്ചു. നവപഥം ഗ്രന്ഥാലയം രക്ഷാധികാരി ബി.സി. ഖാദർ ലഹരിവിരുദ്ധ സന്ദേശം നൽകി.പി.കെ. അബ്ദുൽ സലാം, പി. പ്രജല, ഗ്രന്ഥാലയം പ്രസിഡന്റ് പി. ജാഫർഖാൻ, കെ.സി. നരേന്ദ്രൻ, ബിജു അന്തില്ലത്ത്, സിഡിഎസ് നന്ദിനി, പി. സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |