പെരുവെമ്പ്: പഞ്ചായത്ത് സ്മാർട്ട് കൃഷി ഭവൻ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാവും. കാർഷിക സേവനങ്ങൾ കാര്യക്ഷമവും സുതാര്യവുമായി കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട്ട് കൃഷിഭവൻ പദ്ധതിനടപ്പാക്കുന്നത്. വിളയുടെ ആരോഗ്യം പരിശോധിക്കുന്നതിനായി വിള ആരോഗ്യ ക്ലിനിക്, അപേക്ഷകൾ നൽകാനും വിവരങ്ങൾ അറിയാനുമുള്ള ഫ്രണ്ട് ഓഫീസ്, എക്കോ ഷോപ്പ്, ബയോ ഫാർമസി തുടങ്ങി നിരവധി സേവനങ്ങൾ സ്മാർട്ട് കൃഷി ഭവനിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |