കാസർകോട്: 25 വർഷങ്ങളായി ഭരണത്തിലുള്ള മുസ്ലിംലീഗ് നഗരസഭയെ നികുതിദായകരുടെ പണം തിരിമറി നടത്താനുള്ള മണി സെന്ററാക്കി മാറ്റിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ആരോപിച്ചു. വികസനരഹിത-അഴിമതി ഭരണത്തിനെതിരെ ബി.ജെ.പി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച മുൻസിപ്പൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ടൗൺ ഈസ്റ്റ് ഏരിയ പ്രസിഡന്റ് വരപ്രസാദ് കോട്ടക്കണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ പി. രമേശ്, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, സംസ്ഥാന സമിതി അംഗം സവിത, ജില്ലാ സെക്രട്ടറി പ്രമീള മജൽ, ട്രഷറർ വീണ അരുൺ ഷെട്ടി, മുൻസിപ്പൽ കൗൺസിലർമാർ പങ്കെടുത്തു. മാർച്ച് നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു. നഗരസഭാ കെട്ടിടത്തിൽ പ്രവേശിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |