തിരുവനന്തപുരം:അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടർപട്ടികയിൽ പേരുചേർക്കുന്ന ജോലികൾ ചെയ്യുന്ന ബൂത്ത് ലെവൽ ഓഫീസർമാർക്ക് പരിശീലനം തുടങ്ങി.50 പേരുവീതമുള്ള ബാച്ചുകളായാണ് പരിശീലനം.ഫീൽഡ് വെരിഫിക്കേഷൻ,യോഗ്യതയില്ലാത്ത എൻട്രികൾ തിരിച്ചറിയൽ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദേശങ്ങൾ,റോൾ പ്ലേകൾ, ചർച്ചകൾ, ഫോമുകൾ (6, 6അ, 7, 8) പൂരിപ്പിക്കുന്ന പ്രായോഗിക സെഷനുകൾ തുടങ്ങിയ കാര്യങ്ങളും പരിശീലനത്തിലുണ്ട്. തിരുവനന്തപുരത്തെ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന സെഷനിൽ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ.യു.കേൽക്കർ സന്ദർശിച്ചു.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആഘഛമാരുടെ സജീവമായ പങ്കാളിത്തം പരാതികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ സഹായിച്ചതായും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബി.എൽ.ഒ.മാരിൽ നിന്ന് സമാനമായ പ്രതിബദ്ധത തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.രാജ്യത്താകെ പത്തരലക്ഷം ബി.എൽ.ഒ.മാർക്കാണ് പരിശീലനം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |