ന്യൂഡൽഹി: 50 രൂപ നാണയമിറക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ജനങ്ങൾ നോട്ടിനാണ് മുൻഗണന നൽകുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 2022ൽ റിസർവ് ബാങ്ക് നടത്തിയ സർവേയിൽ 10, 20 നാണയങ്ങൾക്ക് പകരം നോട്ടുകളോടാണ് താത്പര്യമെന്ന് കണ്ടെത്തിയിരുന്നു. കാഴ്ചാ വൈകല്യമുള്ളവർക്ക് പെട്ടെന്ന് തിരിച്ചറിയാൻ വിധത്തിലുള്ള നോട്ടുകളും കറൻസികളുമിറക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. പുതിയ മഹാത്മാ ഗാന്ധി സീരിസിലുള്ള നോട്ടുകളും നാണയങ്ങളും കാഴ്ചാ പരിമിതിയുള്ളവർക്ക് വേഗം തിരിച്ചറിയാൻ കഴിയുന്നവയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |