ന്യൂയോർക്ക്: എക്സിന്റെ സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞ് ലിൻഡ യാക്കറിനോ (61). അപ്രതീക്ഷിത രാജിയുടെ കാരണം വ്യക്തമല്ല. 2023 ജൂണിലാണ് ലിൻഡ എക്സിന്റെ സി.ഇ.ഒ സ്ഥാനത്തെത്തിയത്. അതിന് മുന്നേ എൻ.ബി.സി യൂണിവേഴ്സൽ പരസ്യ വിഭാഗം മേധാവിയായിരുന്നു. അമേരിക്കൻ മൾട്ടിമീഡിയ കമ്പനിയായ ടർനർ എന്റർടൈൻമെന്റിൽ 15 വർഷം സേവനമനുഷ്ഠിച്ചു. അതേ സമയം പുതിയ സി.ഇ.ഒ ആരാകുമെന്ന് എക്സ് ഉടമ ഇലോൺ മസ്ക് വ്യക്തമാക്കിയിട്ടില്ല. 2022 ഒക്ടോബറിൽ 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്ത മസ്‌ക് എക്സ് എന്ന് പേരുമാറ്റുകയായിരുന്നു. ഏറ്റെടുക്കലിനെ തുടർന്ന് സി.ഇ.ഒ ആയ മസ്ക്, തനിക്ക് പകരം ലിൻഡയെ നിയമിച്ച ശേഷം എക്സിക്യൂട്ടീവ് ചെയർ, സി.ടി.ഒ പദവികൾ ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |