തൃപ്രയാർ: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങൾക്കെതിരായി നടന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് നാട്ടിക മേഖലയിൽ പൂർണ്ണം.വലപ്പാട് നടന്ന ഏരിയ തല പ്രകടനവും പൊതുയോഗവും സി.ഐ.ടി.യു നാട്ടിക ഏരിയ സെക്രട്ടറി ടി.എസ്. മധുസൂദൻ ഉദ്ഘാടനം ചെയ്തു. പനക്കൽ ഹരിദാസ് അദ്ധ്യക്ഷനായി. എടത്തിരുത്തിയിൽ പ്രകടനവും പൊതുയോഗവും കെ.സി.ശിവരാമൻ ഉദ്ഘാടനം ചെയതു. ടി.കെ.ചന്ദ്രബാബു അദ്ധ്യക്ഷനായി. എടമുട്ടത്ത് പി.എ.രാമദാസ് ഉദ്ഘാടന ചെയ്തു.എ.ജി.സുഭാഷ് അദ്ധ്യക്ഷനായി. നാട്ടികയിൽ കെ.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. കെ.എസ്. അജയൻ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളത്ത് ഇ.പി.കെ.സുഭാഷിതൻ ഉദ്ഘാടനം ചെയ്തു. സുധീർ അദ്ധ്യക്ഷനായി. വാടാനപ്പള്ളിയിൽ സുരേഷ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.അഷറഫ് വലിയ കത്ത് അദ്ധ്യക്ഷനായി. ഏങ്ങണ്ടിയൂരിൽ കെ.ബി.സുധ ഉദ്ഘാടനം ചെയ്തു. ടി.എസ്. സജീവ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |