പത്തനാപുരം: എസ്.എൻ.ഡി.പി. യോഗം പത്തനാപുരം യൂണിയനിലെ 676-ാം നമ്പർ മാലൂർ ശാഖയിൽ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു.
യൂണിയൻ സെക്രട്ടറി ബി.ബിജു പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ.ഷാജി അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർമാരായ ബി.കരുണാകരൻ, എസ് ശശിപ്രഭ, റിജു വി.ആമ്പാടി, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപജയൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ, ശാഖാ പ്രസിഡന്റ് കെ.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് ജി.പ്രഭാകരൻ, സെക്രട്ടറി രാധാകൃഷ്ണൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് രജിതകുമാരി, സെക്രട്ടറി പ്രീത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ.ഗോപിനാഥൻ (പ്രസിഡന്റ്), ജി. പ്രഭാകരൻ (വൈസ് പ്രസിഡന്റ്), ജി. രാധാകൃഷ്ണൻ (സെക്രട്ടറി), ബി.കരുണാകരൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ.വിജയനെയും ലീല അശോകനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |