കൊല്ലം: ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ അദ്ധ്യാപകരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആക്ഷേപം. കുന്നത്തൂർ നെടിയവിളയിലുള്ള ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. രാവിലെ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടയുകയും അദ്ധ്യാപികമാർ അടക്കമുള്ളവരെ അസഭ്യം പറഞ്ഞെന്നുമാണ് ആക്ഷേപം. ഇന്റർവെൽ സമയത്ത് പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതെ പ്രധാനഗേറ്റിൽ നിലയുറപ്പിച്ച സമരാനുകൂലികൾ ഗേറ്റ് പൂട്ടിയിട്ടു. ഇതിനിടെ പുറത്തിറങ്ങിയ രണ്ട് അദ്ധ്യാപകരെ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. അകത്തു കയറിയവരെ വൈകിട്ട് 5 കഴിയാതെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പുറത്തുപോയ അദ്ധ്യാപകരെ പിന്നീട് അകത്തേക്ക് കയറ്റാൻ സമ്മതിക്കാതെ ഭീഷണിയുമായി സമരാനുകൂലികൾ നിലകൊണ്ടു.
കരുകോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 12 അദ്ധ്യാപകർ എത്തുകയും ഹാജർബുക്കിൽ ഒപ്പിടുകയും ചെയ്തു. ഇതറിഞ്ഞെത്തിയ സമരാനുകൂലികൾ അദ്ധ്യാപകരുമായി വാക്കേറ്റമുണ്ടാവുകയും വൈകിട്ട് നാലുവരെ സ്കൂളിൽ തങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രഥമാദ്ധ്യാപകന്റെ ചുമതലയുള്ള ഒരാൾ ഒഴികെ മറ്റുള്ളവർ ഇവിടുന്ന് കടന്നുകളഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |