ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നമീബിയയുടെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദി മോസ്റ്റ് ഏൻഷ്യന്റ് വെൽവിറ്റ്ഷിയ മിറാബിലിസ് ' ലഭിച്ചു. നമീബിയയിൽ മാത്രം കാണപ്പെടുന്ന പുരാതന മരുഭൂമി സസ്യമായ വെൽവിറ്റ്ഷിയ മിറാബിലിസിന്റെ പേരിലുള്ളതാണ് അവാർഡ്. വിശിഷ്ട സേവനവും നേതൃത്വ മികവും കണക്കിലെടുത്ത് 1995 മുതലാണ് അവാർഡ് നൽകി വരുന്നത്.
അഞ്ചു രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിക്ക് ലഭിച്ച നാലാമത്തെ അവാർഡാണ്. ഘാന, ട്രിനിഡാഡ് ആന്റ് ടൊബാഗോ, ബ്യൂണസ് അയേഴ്സ് എന്നിവിടങ്ങളിൽ നിന്നാണ് മറ്റ് അവാർഡുകൾ ലഭിച്ചത്. ഇതോടെ പ്രധാനമന്ത്രിയായ ശേഷം മോദിക്ക് ലഭിക്കുന്ന അവാർഡുകളുടെ എണ്ണം 27 ആയി.
ഇന്നലെ നമീബിയൻ സമയം രാവിലെ ആറു മണിക്കാണ് പ്രധാനമന്ത്രി തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ എത്തിയത്. പ്രസിഡന്റ് ഡോ. നെതുംബോ നന്ദിൻഡൈത്വയുമായി കൂടിക്കാഴ്‌ച നടത്തിയ പ്രധാനമന്ത്രി, നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌തു.
പ്രസിഡന്റുമായി ഉഭയകക്ഷി ബന്ധങ്ങൾ വിപുലപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്‌തെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |