കോഴിക്കോട്: കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി ഗുരുപൂർണിമ ദിനം ആഘോഷിച്ചു. ഇൻഡർ കോളേജ് സൗത്ത് സോൺ ഫുട്‌ബോൾ വുമൺസ് ചാമ്പ്യൻ ഹൃദ്യക വി ഷിജു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര ആഷിക്ക് എന്നിവരെ
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി രാജേഷ് പി മാങ്കാവ് ഉപഹാരം നൽകി അനുമോദിച്ചു.
കുമാരനാശാൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ആഷിക്ക് വിശ്വനാഥ് അദ്ധ്യക്ഷത വഹിച്ചു. രജീന സുന്ദരൻ,തങ്കമണി വി,
ഷീജ സുനിൽകുമാർ , ഷാജി വി , സേജിത്ത് ,അഭിഷേക്ക്, ഹൃത്വിക്ക് ഷിജു, അഷിക ഷജി,സരിത, ഐശ്വര്യ വി എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി അജിത് കുമാർ വി. ബി സ്വാഗതവും ട്രഷറർ രഞ്ജുഷ ഷാജി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |