തൃശൂർ: കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ ഏകദിനചിത്രകലാ ക്യാമ്പ് നാളെ രാവിലെ പത്തിനു ജവഹർ ബാലഭവനിൽ നടക്കും. ലളിതകല അക്കാഡമി സെക്രട്ടറി എ.ബി.എൻ. ജോസഫ് ഉദ്ഘാടനം ചെയ്യും. പരിഷത്ത് ജില്ല പ്രസിഡന്റ് സോമൻ അഥീന അദ്ധ്യക്ഷത വഹിക്കും. 65 ഓളം കലാകാരന്മാർ പങ്കെടുക്കും. ക്യാമ്പിൽ വരച്ച ചിത്രളുടെ പ്രദർശനം സെപ്റ്റംബറിൽ ലളിതകല അക്കാഡമി ആർട്ട് ഗാലറിയിൽ പ്രദർശിപ്പിക്കും. വളർന്നുവരുന്ന ചിത്രകാരൻമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും ചിത്രകല മനുഷ്യ മനസിനെ സ്വാധീക്കുന്നതും മനസിലാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സോമൻ അഥീന, കെ.എസ്. ഹരിദാസ്, പി.എസ്. ഗോപി, ജോയ് മാത്യു, എം. രാധ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |