തിരുവനന്തപുരം: ഇക്കൊല്ലത്തെ ബി.ടെക് പരീക്ഷയിൽ പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിന് മികച്ച വിജയം. 87.46 ശതമാനം വിജയത്തോടെ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത 130 കോളേജുകളിൽ ഒന്നാമതെത്തി. 83.44 ശതമാനം വിജയത്തോടെ മുത്തൂറ്റ് എൻജിനിയറിംഗ് കോളേജ് രണ്ടാമതും, 83.42 ശതമാനം വിജയത്തോടെ തിരുവനന്തപുരം സി.ഇ.ടി മൂന്നാം സ്ഥാനത്തുമാണ്. പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളേജ് 73.82 ശതമാനത്തോടെ 12 -ാം സ്ഥാനത്തും തിരുവനന്തപുരത്തെ ബാർട്ടൺ ഹിൽ കോളേജ് 72.78 ശതമാനം വിജയത്തോടെ പതിനാറാം സ്ഥാനത്തുമാണ്. 9 സർക്കാർ എൻജിനിയറിംഗ് കോളേജുകളും 3 എയ്ഡഡ് കോളേജുകളും 23 സർക്കാർ നിയന്ത്രിത കോളേജുകളുമാണ് സർവകലാശാലയിലുള്ളത്.
രാജധാനിയിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ (ഓട്ടോണമസ്) കീഴിലുള്ള രാജധാനി ബിസിനസ് സ്കൂളിൽ എം.ബി.എ (ഫുൾടൈം) ബാച്ചിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 11, 14, 15 തീയതികളിൽ നടക്കും. കെ.ടി.യു, എ.ഐ.സി.ടി എന്നിവയുടെ അംഗീകാരമുള്ള എം.ബി.എ പ്രീമിയം- (ഡ്യുവൽ സ്പെഷലൈസേഷനോടെ) ഫിനാൻസ്, മാർക്കറ്രിംഗ്, ഹ്യൂമൻ റിസോഴ്സസ്, ഓപ്പറേഷൻസ് തുടങ്ങിയ വിഷയങ്ങളിലും എം.ബി.എ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്രിക്സ് മാനേജ്മെന്റ് കോഴ്സുകളിൽ ബാക്കിയുള്ള സീറ്റുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902877773, 7510977773, 7025577773
പോളിടെക്നിക് ജില്ലാതല കൗൺസിലിംഗ്
തിരുവനന്തപുരം: സർക്കാർ/ എയ്ഡഡ്/ ഗവ.കോസ്റ്റ് ഷെയറിംഗ്/ സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസലിംഗ് 15 മുതൽ 21 വരെ ജില്ലകളിലെ നോഡൽ പോളിടെക്നിക് കോളേജുകളിൽ നടത്തും. 11 മുതൽ 14 വരെ തീയതികളിൽ അഡ്മിഷൻ വെബ്സൈറ്റിലെ “Counselling/Spot Admission Registration” ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കില്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാം.www.polyadmission.orgൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതതു നോഡൽ പോളിടെക്നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്.
വിദ്യാർത്ഥികളുടെ
ഭാവി തകർക്കുന്നു:
പ്രതിപക്ഷ നേതാവ്
കൊച്ചി: പ്രവേശനപ്പരീക്ഷാ കമ്മിഷണറേറ്റിലും ഉന്നതവിദ്യാഭ്യാസ വകുപ്പിലും ചർച്ചയില്ലാതെ സ്വീകരിക്കുന്ന നടപടികൾ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കുട്ടികൾ നാടുവിടുന്ന കാലത്ത് സർവകലാശാലകളിലെ സംഘർഷം ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കും. കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. സാമാന്യബുദ്ധിയുള്ള ആരും അവസാന നിമിഷം പ്രോസ്പെക്ടസ് തിരുത്തില്ല. നിസാര കാര്യങ്ങളുടെ പേരിൽ എല്ലാ സർവകലാശാലകളിലും സംഘർഷമാണ്. മുഖ്യമന്ത്രി ചാൻസലറായ ഡിജിറ്റൽ സർവകലാശാലയിൽ കോടികളുടെ അഴിമതിയാണ് പുറത്തുവന്നത്.ശശി തരൂർ എഴുതിയ ലേഖനത്തെക്കുറിച്ച് ദേശീയ നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്. നിരവധി സർവേകൾ നടക്കുന്നതാൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ എൽ.എം അപേക്ഷ തീയതി നീട്ടി
കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 14 വരെ ആയി നീട്ടി. വെബ്സൈറ്റ്: www.cee.kerala.gov.in
പി.ജി. ഡെന്റൽ അലോട്ട്മെന്റ്
തിരുവനന്തപുരം:സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി.ഡെന്റൽ കോഴ്സുകളിലേക്കുളള ഒന്നാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ.13ന് വൈകിട്ട് 4നകം കോളേജുകളിൽ പ്രവേശനം നേടണം.വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |