കൊല്ലം: ഓണക്കാലം ലക്ഷ്യമിട്ട് നട്ടതൊക്കെ മഴവെള്ളത്തിൽ മുങ്ങി. പന്തൽ നട്ട് കൃഷി ചെയ്ത പയറുവർഗങ്ങൾ ഉൾപ്പടെ വെള്ളം കെട്ടിക്കിടന്ന് നശിച്ചു. പച്ചക്കറികളിൽ ഭൂരിഭാഗവും ചീഞ്ഞു. വാഴയും നെല്ലും ഉൾപ്പടെ ഒന്നരമാസത്തിനിടെ ജില്ലയിൽ 18.72 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്.
ശക്തമായ മഴയിലും അപ്രതീക്ഷിത കാറ്റിലും നശിച്ചത് 395.06 ഹെക്ടറിലെ കൃഷിയാണ്. മഴ വന്നാലും വെയിൽ കൂടിയാലും വന്യജീവി ആക്രമണങ്ങളാലും നഷ്ടം കർഷകർക്ക് മാത്രം. വാഴ കർഷകർക്കാണ് കൂടുതൽ നഷ്ടം. ജില്ലയിൽ കുലച്ചതും കുലക്കാത്തതുമായി വിപണി മുന്നിൽ കണ്ട് കൃഷിചെയ്ത 2,84,911 വാഴകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയത്.
കാർഷിക വകുപ്പിന്റെ കണക്ക് പ്രകാരം 14.52 കോടിയുടെ നഷ്ടമാണ് വാഴ കർഷകർക്ക് മാത്രമായുള്ളത്. കാറ്റിൽ ഒടിയാതിരിക്കാൻ താങ്ങുനൽകിയിരുന്നവയടക്കം നശിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയെയാണ് പ്രധാനമായും മഴ കൂടുതൽ ബാധിച്ചത്. ഓണപ്രതീക്ഷയിൽ ശേഷിച്ച വിത്തുകളും മറ്റും വിളവെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോൾ കർഷകർ.
വിളകൾക്ക് വൻ നാശം
കാലവർഷക്കെടുതിയിൽ നശിച്ചത് ജില്ലയിലെ 8754 കർഷകരുടെ വിവിധ വിളകൾ
വാഴ, തെങ്ങ്, കുരുമുളക്, റബർ, കപ്പ, നെല്ല്, പച്ചക്കറികൾ നശിച്ചു
ഒടിഞ്ഞുവീണ വാഴകൾ ഒരുമാസത്തിനുള്ളിൽ വിളവെടുക്കൽ പാകമായവ
കൂടുതൽ വിളനാശം ശാസ്താംകോട്ട താലൂക്കിൽ
155.13 ഹെക്ടറിലായി 1,692 കർഷകർക്കാണ് നഷ്ടം
കൂടുതലും വാഴയും നെല്ലും
അഞ്ചൽ, ചാത്തന്നൂർ, ഇരവിപുരം, കൊട്ടാരക്കര മേഖലകളിലും കൂടുതൽ നാശം
ജില്ലയിൽ കൃഷിനാശം
395.06 ഹെക്ടറിൽ
നഷ്ടം ₹ 18.72 കോടി
ഓണവിപണി മുന്നിൽകണ്ട് കൃഷിചെയ്ത പച്ചക്കറി, വാഴ കർഷകരാണ് കെടുതിയിൽ ഏറെ വലയുന്നത്.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |