
തിരുവനന്തപുരം: 2023 ൽ മികച്ച സേവനം കാഴ്ച വച്ച ഇ.എസ്.ഐ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ 16-ന് രാവിലെ 11 ന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും. ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനം എറണാകുളം ഇ.എസ്.ഐ ആശുപത്രിയും രണ്ടാം സ്ഥാനം പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയും കരസ്ഥമാക്കി. ഡിസ്‌പെൻസറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇ.എസ്.ഐ ഡിസ്‌പെൻസറി ആശ്രാമം (കൊല്ലം), രണ്ടാം സ്ഥാനം ഇ.എസ്.ഐ ഡിസ്‌പെൻസറി പൂങ്കുന്നം (തൃശ്ശൂർ), ഇ.എസ്.ഐ ഡിസ്‌പെൻസറി ചെറുവണ്ണൂർ-1 (കോഴിക്കോട്) എന്നിവയ്ക്കാണ്. മികച്ച ഇ.എസ്.ഐ ആശുപത്രിക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ഇ.എസ്.ഐ ഡിസ്‌പെൻസറിക്ക് 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |