തൃശൂർ: കെ.എസ്.എഫ്.ഇയിലെ വിവിധ പദ്ധതികളിൽ കുടിശിക വരുത്തിയവർക്ക് മികച്ച ഇളവുകളോടെ വായ്പാതുക അടച്ചുതീർക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 'സമാശ്വാസ് 2025' പദ്ധതി ജൂലായ് 15ന് ആരംഭിക്കും, വസ്തു ജാമ്യം നൽകിയിട്ടുള്ള കുടിശികക്കാർക്കാണ് പദ്ധതിയുടെ ആനുകൂല്യം. പരിമിതകാലത്തേക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ചിട്ടിയുടെ മുടക്കു തവണയ്ക്ക് ഈടാക്കുന്ന പലിശയിലും വായ്പകളുടെ പിഴപ്പലിശയിലും 50 ശതമാനം വരെ ആനുകൂല്യം ലഭിക്കുന്ന പദ്ധതി ഉപഭോക്താക്കൾക്ക് കുടിശിക തീർക്കാനുള്ള സുവർണാവസരമാണ്. കെ.എസ്.എഫ്.ഇ ശാഖകളുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |