കൊച്ചി:ഭക്ഷണവിതരണത്തിലൂടെ വലിയ വരുമാനമുണ്ടാക്കുന്ന റെയിൽവേയും ഐ.ആർ.സി.ടി.സിയും ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാനും ബാദ്ധ്യസ്ഥരാണെന്നും സംസ്കരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന ഏജൻസികളിൽ കെട്ടിവയ്‌ക്കുന്നത് ഉചിതമല്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്,ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയിലായിരുന്നു പരാമർശം.റെയിൽവേയുടെ അഭിഭാഷകൻ ഇന്നലെ വാദത്തിന് തയ്യാറെടുക്കാത്തതിനാൽ വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |