തിരുവനന്തപുരം: പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിംഗ് സ്റ്റാളുകളിലും,ഐ.ആർ.സി.ടി.സി ഭക്ഷണശാലകളിലും റെയിൽവേ പൊലീസ് ഇന്നലെ മിന്നൽ പരിശോധന നടത്തി. പാചകശാലകളിലെ ശുചിത്വം,ശുദ്ധജല വിതരണം,പാക്കിംഗിന്റെ സുരക്ഷിതത്വം എന്നിവ പരിശോധിച്ചു. വന്ദേഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിന്റെ ശുചിത്വം സംബന്ധിച്ച് പരാതികളുണ്ടായതിനെത്തുടർന്നണിത്. പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങളും യാത്രക്കാരും ഉടൻ റെയിൽവേ പൊലീസിനെ അറിയിക്കണം. പരിശോധനയിൽ എറണാകുളം,പാലക്കാട് സബ്ഡിവിഷനുകളിലെ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഐ.ആർ.പിമാർ,വിവിധ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |