കോട്ടയം : ലഹരിവ്യാപനത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗാന്ധിദർശൻ സമിതി സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ട ഒരു ലക്ഷം ആളുകളുടെ ഒപ്പ് ശേഖരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻ. ഹർഷകുമാർ പറഞ്ഞു. ഗാന്ധി ദർശൻ സമിതി വാകത്താനം മണ്ഡലം കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ പ്രസിഡന്റ് കെ.ജി. പ്രസന്നൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി. പുന്നൂസ്, ജില്ലാ ജനറൽ സെക്രട്ടറി കെ. ഡി. പ്രകാശൻ, ജോമോൻ മാത്യു, അഡ്വ. ഏബൽ മജു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |