കുന്ദമംഗലം: സ്വാതന്ത്ര്യ സമര സേനാനി ചേരിഞ്ചാൽ എം. പിറുങ്ങന്റെ 22-ാം ചരമവാർഷിക സമ്മേളനം ഭാരതീയ ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. ദലിത് കോൺഗ്രസ് കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് ബൈജു മുപ്രമ്മൽ അദ്ധ്യക്ഷത വഹിച്ചു. പി.പി. സാമിക്കുട്ടി, സി.വി. സംജിത്ത്, ബാബു നെല്ലുളി, ടി.കെ. ഹിതേഷ് കുമാർ, എ ഹരിദാസൻ, പി ഷൗക്കത്തലി, കെ മാധവൻ, കെ.പി കൃഷ്ണൻ, ഷിജു മുപ്ര, സത്യൻ കുതിരാടം, പി.ഗിരീശൻ, ടി. കുമാരൻ, എം.ശ്രീധരൻ.സുബ്രഹ്മണ്യൻ കോണിക്കൽ, ചന്ദ്രൻമേപ്പറ്റന്മൽ, ശ്രീനന്ദ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |