കൊച്ചി: അമൃത ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വാളിറ്റി ബിയോണ്ട് നമ്പേഴ്‌സ്: ക്ലിനിക്കൽ ലാബ് പ്രാക്ടീസിലെ സിക്‌സ് സിഗ്മാ തന്ത്രങ്ങൾ' എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബയോകെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സജിതാ കൃഷ്ണൻ നേതൃത്വം നൽകിയ ശില്പശാലയിൽ ആരോഗ്യപ്രവർത്തകർ, ലാബ് ടെക്നോളജിസ്റ്റുമാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടി അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. വിദ്യ ഝാ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ ഡോ. ചിത്ര ശ്രീ, ക്വിഡെൽ ഓർത്തോയിലെ സന്തോഷ് കുമാർ പോത്താർ എന്നിവർ മുഖ്യാതിഥികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |