തൃശൂർ: കോൺഗ്രസിൽ നിന്നും വിവിധ കാരണങ്ങളാൽ വിട്ടുപോയവരും പ്രവർത്തനങ്ങളിൽ നിഷ്‌ക്രിയമായി മാറി നിൽക്കുന്നവരുമായുള്ള പ്രവർത്തകരെ തിരികെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിന് രൂപം നൽകിയ 'കോൺഗ്രസിലേക്ക് കൂടണയാം ' ക്യാമ്പയിന് നാളെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടക്കം കുറിക്കും. ഡി.സി.സിയിൽ രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് പാർട്ടിയിൽ നിന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി യിലേക്ക് ചേക്കേറിയ എഴുത്തച്ഛൻ സമുദായ നേതാക്കൾക്ക് പാർട്ടി അംഗത്വം പ്രതിപക്ഷ നേതാവ് നൽകും. അഡ്വ.ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിക്കും. അഡ്വ.എം.എ. കൃഷ്ണനുണ്ണി, സി.എൻ.സജീവൻ, വി.എ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പ്രവർത്തകർ അംഗത്വം സ്വീകരിക്കും. ഒരു മാസം നീളുന്ന ഈ ക്യാമ്പയിൻ ഓഗസ്റ്റ് 15ന് അവസാനിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |