കൊല്ലം: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരത്തിന് ഫർസാനയുടെ 'എൽമ' എന്ന് നോവൽ അർഹമായി. 25052 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. ഡോ. ജോർജ് ഓണക്കൂർ, എം.ജി.കെ.നായർ, ചവറ കെ.എസ്.പിള്ള എന്നിവരടങ്ങിയ സമിതിയാണ് അവാർഡിന് അർഹമായ കൃതി തിരഞ്ഞെടുത്തത്. ചൈനയിൽ സ്ഥിര താമസമാക്കിയ മലപ്പുറം വാഴക്കാട് സ്വദേശിനിയായ ഫർസാനയുടെ ആദ്യ നോവലാണ് എൽമ.
നൂറനാട് ഹനീഫിന്റെ 19-ാം ചരമവാർഷിക ദിനമായ ആഗസ്റ്റ് അഞ്ചിന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ഗാനരചയിതാവും കവിയുമായ വയലാർ ശരത്ത്ചന്ദ്രവർമ്മ അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |