കളമശേരി: ഫാക്ടിൽ നാലുമാസമായി ഉത്പാദനം നിലച്ചു കിടക്കുന്ന കാപ്രോലാക്ടം പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കണമെന്ന് ഫാക്ട് വർക്കേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. മൂന്നര പതിറ്റാണ്ടിനിടയിൽ വിവിധ കാരണങ്ങളാൽ പലതവണ കാപ്രോലാക്ടം ഉത്പാദനം മുടങ്ങിയിട്ടുണ്ട്. 1990 ലാണ് കാപ്രോലാക്ടം ഉത്പാദനം ആരംഭിച്ചത്. പുനരുത്പാദനം കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കും. മേക്ക് ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇളവുകൾ നൽകണമെന്നും ഇറക്കുമതി ചുങ്കം ഉയർത്തണമെന്നും ആവശ്യപ്പെട്ടു. കേരള സർക്കാർ എൽ.എൻ. ജി നികുതി ഒഴിവാക്കണമെന്നും സെക്രട്ടറി ജനറൽ ജോർജ് തോമസും ജനറൽ സെക്രട്ടറി ടോണി എം.പി.യും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |