കാഞ്ഞങ്ങാട്: പെരിയ പരപ്പകെട്ട് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് ഭക്തജന സംഗമവും നിധി സ്വരൂപണവും ഗുജറാത്ത് ബിസിനസ്സ്കാരനായ ഗ്രീൻ ഹീറോ ഓഫ് ഇന്ത്യയിലെ ഡോ. ആർ.കെ നായർ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി പി. ഗംഗാധരൻ നായർ പരപ്പ കെട്ട് ഭദ്രദീപം തെളിയിച്ചു. നിധിശേഖരണോദ്ഘാടനം മഹാമണ്‌ഠലേശ്വര ഓം മുട്ട് വിദ്യാനന്ദ സരസ്വതി സ്വാമി നിർവ്വഹിച്ചു. പ്രസിഡന്റ് പ്രമോദ് പെരിയ അദ്ധ്യക്ഷത വഹിച്ചു. പെരിയ ഗൗരി ശങ്കര ക്ഷേത്ര പ്രസിഡന്റ് ടി. രാമകൃഷ്ണൻ മുഖ്യഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്യായനി, കൃഷ്ണൻ, ഇ.എം മുരളീധരൻ നായർ, സുനിൽകുമാർ മൂന്നാംകടവ്, കുഞ്ഞിക്കണ്ണൻ ബദിര കടവ്, ടി. ചന്ദ്രൻ മഞ്ഞട്ട, കല്ലിയോട്ട് കഴകം പ്രസിഡന്റ് ദാമോദരൻ, യദുകുമാർ കാർത്തികേയൻ, അഡ്വ. എം.കെ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |