തൃശൂർ: കേന്ദ്രസർക്കാർ കർഷകരുടെ ഒപ്പമാണ് നിലകൊളളുന്നതെന്ന് കേന്ദ്ര മന്ത്രി അഡ്വ:ജോർജ് കുര്യൻ. ജില്ലാ കോൾപ്പടവ് കർഷക പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. ബി.ജെ.പി മേഖല പ്രസിഡന്റ് എ.നാഗേഷ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ.അജി ഘോഷ്, ജോർജ്, അനീഷ് ഇയ്യാൽ, ബിജോയ് തോമസ്, കോൾപ്പടവ് പ്രതിനിധികളായ പ്രസാദ്, സുഗതൻ, സി.എസ്. സുനിൽ എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ നെൽ കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനും ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുമായി ബി.ജെ.പി നിശ്ചയിച്ച മൂന്ന് അംഗ സമിതി കഴിഞ്ഞ ദിവസങ്ങളിൽ തൃശൂരിൽ എത്തി കർഷകരുടെ പ്രശ്‌നങ്ങൾ നേരിട്ട് കേട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രമന്ത്രി കർഷകരെ നേരിട്ട് സന്ദർശിച്ച് ചർച്ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |