നെയ്യാറ്റിൻകര: അഡ്വ.തലയൽ കേശവൻ നായരുടെ 10-ാം ചരമവാർഷികത്തിൽ ഫ്രാനിന്റെ അഭിമുഖ്യത്തിൽ കേശവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചേർന്ന അനുസ്മരണ സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഫ്രാൻ പ്രസിഡന്റ് എസ്.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, ഗാന്ധിമിത്രം മണ്ഡലം മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മണലൂർ ശിവപ്രസാദ്, ജയരാജ് തമ്പി, ഭാരവാഹികളായ അഡ്വ.തലയൽ പ്രകാശ്, എം.രവീന്ദ്രൻ, ബി.ശശികുമാരൻ നായർ, ടി.മുരളീധരൻ, ജി.പരമേശ്വരൻ നായർ,പി.നസീർ,ക്യാപിറ്റൽ വിജയൻ എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ രോഗികൾക്ക് പ്രഭാതഭക്ഷണം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |