തൃശൂർ: സി.പി.ഐ ജില്ലാ സമ്മേളനം സമാപിച്ചു. കെ.ജി. ശിവാനന്ദൻ പുതിയ ജില്ലാ സെക്രട്ടറി. നിലവിൽ ജില്ലാ എക്‌സിക്യൂട്ടിവ് അംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ ശിവാനന്ദൻ കൊടുങ്ങല്ലൂർ സ്വദേശിയാണ്. 57 അംഗ ജില്ലാ കൗൺസിലിനെയും
തിരഞ്ഞെടുത്തു. 11 വർഷം ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. വത്സരാജ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ശിവാനന്ദനെ തിരഞ്ഞെടുത്തത്.
മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, അഡ്വ. ടി.ആർ. രമേശ് കുമാർ എന്നിവരുടെ പേരുകളും സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നെങ്കിലും ശിവാനന്ദനെ സെക്രട്ടറിയാക്കുന്നതിനെ സംസ്ഥാന നേതൃത്വം പിന്തുണച്ചു. നിലവിലെ ജില്ലാ കൗൺസിലിലുണ്ടായിരുന്ന നാട്ടിക എം.എൽ.എ: സി.സി. മുകുന്ദൻ അടക്കം ഒമ്പത് പേരെ ഒഴിവാക്കി. 20 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
സമാപന ദിവസം പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.ഐ നാഷണൽ കൗൺസിൽ അംഗങ്ങളായ സത്യൻ മൊകേരി, ജെ. ചിഞ്ചുറാണി, അഡ്വ. എൻ. രാജൻ, സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ, ജി
കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, എൻ.കെ. ഉദയപ്രകാശ് എന്നിവർ സംസാരിച്ചു.
സി.സി. മുകുന്ദൻ എം.എൽ.എ
സി.പി.ഐജില്ലാ
കൗൺസിലിൽ നിന്ന് പുറത്ത്
തൃശൂർ: സി.പി.ഐ ജില്ലാ കൗൺസിൽ നിന്ന് നാട്ടിക എം.എൽ.എ സി.സി. മുകുന്ദനെ ഒഴിവാക്കി. കഴിഞ്ഞ കുറെ നാളുകളായി പാർട്ടിയുമായി അകൽച്ചയിലായ മുകുന്ദനെതിരെ തൃപ്രയാറിൽ നടന്ന കഴിഞ്ഞ നവകേരള സദസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നു. പാർട്ടി സമ്മേളനം പൂർത്തിയാകും മുമ്പ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
എം.എൽ.എയുടെ പേഴ്സണൽ അസിസ്റ്റന്റുമായി ബന്ധപ്പെട്ടവിവാദങ്ങളും വിമർശനത്തിനിടയാക്കി.പാർട്ടി ഘടകങ്ങളിലെ യോഗങ്ങളിൽ മുകുന്ദൻ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. സി.പി.ഐയുടെ വർഗ ബഹുജന സംഘടനകളുടെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുകുന്ദൻ, മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ എം.എൽ.എ എന്ന നിലയിൽ തനിക്ക് പാർട്ടി പിന്തുണയില്ലെന്ന് പറഞ്ഞു. സമ്മേളനം പൂർത്തിയാവും മുൻപ് സി.സി. മുകുന്ദൻ എം.എൽ.എ ഇറങ്ങിപ്പോയതിനെ കുറിച്ച് പരിശോധിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |