കൊട്ടാരക്കര: ഏറെക്കാലത്തെ വിവാദങ്ങൾക്ക് വിരാമമിട്ട് അഭിനയ പ്രതിഭ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ക്ഷേത്രത്തിന് സമീപത്തെ താലൂക്ക് ലൈബ്രറി കൗൺസിൽ ആസ്ഥാന വളപ്പിലാണ് പ്രതിമ സ്ഥാപിച്ചത്. മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിമ അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എ.എസ്.ഷാജി, സെക്രട്ടറി ബി.എസ്.ഗോപകുമാർ, എസ്.ആർ.രമേശ്, പ്രൊഫ.ബി.ശിവദാസൻ പിള്ള, എം.ബാലചന്ദ്രൻ, ബീന സജീവ്, ഫൈസൽ ബഷീർ, അരുൺ കാടാംകുളം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |