പാപ്പിനിശ്ശേരി: കെ.എസ്.ടി.പി റോഡ് തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ണടച്ച പാപ്പിനിശ്ശേരി ഓവർബ്രിഡ്ജിലെ സോളാർ വിളക്കുകൾ മാറ്റിസ്ഥാപിച്ചുതുടങ്ങി. കെ.വി.സുമേഷ് എം.എൽ.എ മുൻ കൈയെടുത്ത് ഏഴ് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ എൽ.ഇ.ഡി വിളക്കുകൾ സ്ഥാപിക്കുന്നത്.
സോളാർ വിളക്കുകളുടെ കാലുകൾ നിലനിറുത്തി അതിൽ തന്നെ ദേശീയപാതയിലെ വളപട്ടണം പാലത്തിലുള്ള വിളക്കുകളുടെ മാതൃകയിലാണ് ഓവർബ്രിഡ്ജിൽ പുത്തൻ വിളക്കുകൾ ക്രമീകരിക്കുന്നത്. കുണ്ടും കുഴിയും നിറഞ്ഞ് ഓവർബ്രിഡ്ജിൽ വെളിച്ചമില്ലാത്തതിനാൽ നിരവധി അപകടങ്ങൾ നടന്നിരുന്നു. വിളക്ക് സ്ഥാപിക്കുന്നതോടെ പാലത്തിലൂടെ ഭീതിയില്ലാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
സോളാർ മിന്നിയത് ആറുമാസം മാത്രം
2018 നവംബറിൽ ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിലെ എല്ലാ സോളാർവിളക്കുകളും 2019 ഏപ്രിൽ മാസത്തോടെ കണ്ണടച്ചിരുന്നു. തുടർന്ന് ഇരുട്ടിലായ പാലത്തിലും റോഡിലും ഉള്ള വിളക്കുകൾ അറ്റകുറ്റപണികൾ നടത്താൻ അനർട്ടും വൈദ്യുതിവകുപ്പും വിവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല. ഇതെ തുടർന്നാണ് സ്ഥലം എം എൽ എ മുൻകൈ എടുത്ത് വൈദ്യുതി വകുപ്പിന്റെ സഹകരണത്തോടെ വിളക്കുകൾ സ്ഥാപിക്കുന്നത്.
₹7 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |