അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അല്ളു അർജുൻ നാല് വേഷത്തിൽ. മുത്തച്ഛൻ, അച്ഛൻ, ഇരട്ട മക്കൾ എന്നീ വേഷങ്ങളാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ഷാരുഖാന്റെ ജവാന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇത് ആദ്യമായാണ് അറ്റ്ലി തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വിലകൂടിയ നടനും സംവിധായകനും ഇത് ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും അറ്റ്ലി ചിത്രത്തിലേത് എന്നാണ് വിലയിരുത്തൽ.
ചരിത്രവിഷയം നേടിയ പുഷ്പ 2വിന് ശേഷം അല്ലു അർജുൻ അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും പ്രത്യേകതകൾഏറെയാണ്. ദീപിക പദുക്കോൺ, രശ്മിക മന്ദാന , മൃണാൾ ടാക്കൂർ, ജാൻവി കപൂർ എന്നിവരാണ് ചിത്രത്തിൽ നായികമാർ. ചിത്രത്തിൽ രശ്മിക മന്ദാന എത്തുന്നത് പ്രതിനായിക വേഷത്തിലാണ്. അടുത്ത ആഴ്ച രശ്മിക ചിത്രത്തിൽ ജോയിൻ ചെയ്യും.
ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ നിർമ്മാണം. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ വി.എഫ്.എക്സ് ചെയ്യുന്നത് ഹോളിവുഡിലെ ലോല വി.എഫ്.എക്സ് സ്പെക്ട്രൽ മോഷൻ, ഫ്രാക്ചേർഡ് എഫ്.എക്സ്, ഐ.എൽ.എം ടെക്നോ പ്രോസസ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ കമ്പനികളാണ്. അയൺമാൻ 2, ട്രാൻസ്ഫോർമേഴ്സ് തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തകരും സാങ്കേതിക രംഗത്തുണ്ട്.അതീവ രഹസ്യമായാണ് ചിത്രീകരണം. ചിത്രത്തിന്റെ റിലീസ് എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല. സൺപിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |