മുഹമ്മ:പി.എ.അനീത് കുമാർ, പി.പ്രസാദ്, അക്ഷയ് വി.അജയ്, എം.ഡി. അഖിൽ ദാസ് എന്നീ യുവ ടെക്നീഷ്യന്മാർ ചേർന്ന് പോറ്റിക്കവലയിൽ ആരംഭിച്ച പവർലൂം നിർമ്മാണ ഫാക്ടറി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സാധാരണ നാലു പേർ ജോലി ചെയ്യുന്ന സ്ഥാനത്ത് ആട്ടോമാറ്റിക് പവർ ലൂമിൽ കയർ മാറ്റുകൾ അനായാസേന നിർമ്മിക്കാൻ ഒരാൾ മതിയാകും.മുൻ കയർ കോർപ്പറേഷൻചെയർമാൻ ആർ.നാസർ ആദ്യ വില്പന നിർവ്വഹിച്ചു.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |