കൊച്ചി: ജിഗ് വോക് ടെക്‌നോളജീസ് 'ഓ യെസ്" ആപ്പിന് പിന്നാലെ എ.ഐ വേർഷനിൽ ബുക്കിംഗിനായി പുതിയ സംവിധാനം ഒരുക്കി. ലോകത്തിലെ ആദ്യത്തെ നിർമ്മിത ബുദ്ധി കേന്ദ്രീകൃത ഗാർഹിക സേവന പ്ലാറ്റ്‌ഫോമായ ഓ യെസ് എ.ഐ ഹോം സൊല്യൂഷൻസ് ചാർട്ടേഡ് അക്കൗണ്ടന്റ് എ. അനൂപ് ഉദ്ഘാടനം ചെയ്തു. ഓ യെസ് എ.ഐ ലോഗോ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ പ്രകാശനം ചെയ്തു. കേരള ഹൈക്കോടതി സ്റ്റാന്റിംഗ് കൗൺസിൽ അഡ്വ. ഷൈജു, ഓ യെസ് മാനേജ്‌മെന്റ് പ്രതിനിധി മിലൻ മാത്യു, സി. ഇ. ഒ ടിഞ്ജു പത്മനാഭൻ എന്നിവർ പങ്കെടുത്തു. വിവിധ മേഖലകളിൽ ഓ യെസ് പാർട്ട്‌ണറായി പ്രവർത്തിക്കുന്നവരെ ആദരിച്ചു. 2021ൽ ആരംഭിച്ച ഓ യെസ് 2023ലാണ് ഓ യെസ് ബിസിനസ് മോഡൽ രംഗത്തിറക്കിയത്. കൊച്ചി, തിരുവനന്തപുരം, ബംഗളൂരു എന്നിവിടങ്ങളിലൂടെ ഓ യെസ് യു.എസ്.എയിലെ ഷിക്കാഗോയിലേക്കും വികസിക്കുകയാണ്. രണ്ടായിരം സർവീസ് പ്രൊവൈഡർമാരും നൂറുകണക്കിന് പേർക്ക് പ്രതിമാസം തൊഴിലവസരങ്ങളും നൽകുന്ന ഓ യെസ് പ്രദേശിക സാമ്പത്തിക രംഗത്തിന് മികച്ച സംഭാവനകളാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |