കൊച്ചി: ഓണത്തോടനുബന്ധിച്ച് രാത്രി വൈകിയും ഷോപ്പിംഗ് നടത്താനുള്ള സൗകര്യവുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ്. കേരളത്തിലെ 84 ഷോറൂമുകളിലും തിരുവോണനാൾ വരെ സൗകര്യമുണ്ടാകും. ഉപഭോക്താക്കൾക്ക് ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ്, ഡിജിറ്റൽ ഗാഡ്ജറ്റ്, തുടങ്ങിയവ രാത്രി വൈകിയും മികച്ച ഓഫറുകളോടെയും ലളിതമായ തവണവ്യവസ്ഥയിലും വാങ്ങാനാകും. തിരുവോണം വരെ ദിവസവും ഒരു ഭാഗ്യശാലിക്ക് ബിൽ തുക പൂർണമായും തിരികെ നൽകും. ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണ് തിരഞ്ഞെടുക്കുന്നത്.
ഗൃഹോപകരണങ്ങൾ , സ്വർണ നാണയങ്ങൾ, റിസോർട്ട് വെക്കേഷനുകൾ, ഗിഫ്റ്റ് വൗച്ചർ തുടങ്ങിയവ സമ്മാനമായി ലഭിക്കും.
വിവിധ ബാങ്കുകളും ഫിനാൻസ് കമ്പനികളുമായി സഹകരിച്ച് കസ്റ്റമേഴ്സിന് 30000 രൂപ വരെ കാഷ്ബാക്ക് ഓഫറുകളുമുണ്ടാകും.
വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമുള്ള ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങി അടുക്കള ഉപകരണങ്ങൾ വരെ അധിക ചെലവില്ലാതെ 833 രൂപ മുതൽ തവണ വ്യവസ്ഥയിൽ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ ലഭ്യമാണ്. മികച്ച വില്പനാനന്തര സർവീസിനായി ഓരോ ഷോറൂമിലും പ്രത്യേക ടീം സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |