തൃശൂർ : ഗോപു നന്തിലത്ത് ജിമാർട്ടിൽ കൈനിറയെ ഓഫറുകളും സമ്മാനങ്ങളും 70 ശതമാനം വരെ വിലക്കുറവുമായി ഉത്രാടം മെഗാ സെയിൽ ആരംഭിച്ചു. നന്തിലത്ത് ജിമാർട്ടിന്റെ എല്ലാ ഷോറൂമിലും ഓഫർ ലഭ്യമാണ്. ഓണം സ്‌പെഷ്യൽ സമ്മാന പദ്ധതിയായ നന്തിലത്ത് ജി മാർട്ട് ലാക്പതി ഓഫറിലൂടെ സെപ്‌തംബർ നാല് വരെ എല്ലാ ദിവസവും തെരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് ലക്ഷം രൂപ സമ്മാനം ലഭിക്കും. അടുത്ത വർഷം ജനുവരി 31 വരെ ജിമാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റ്, അഞ്ച് ഹ്യൂണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽ.ഇ.ഡി ടി.വികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ ലഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |