ഹൈദരാബാദ്: പ്രണയാതുരരായി കമിതാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്. ഹൈദരാബാദിലെ അരാംഘർ ഫ്ലൈഓവറിൽ യുവതിയെ ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ ഇരുത്തി യുവാവ് ബൈക്കോടിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരിക്കുന്ന യുവതിയുമായി സിനിമാസ്റ്റൈൽ പ്രണയത്തിൽ യുവാവ് ഏർപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ധന ടാങ്കിലിരുന്ന് യുവാവിനെ ആലിംഗനം ചെയ്താണ് യുവതിയുടെ യാത്ര .
ഇത്തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർ സ്വന്തം ജീവന് മാത്രമല്ല കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായതോടെയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. ജൂൺ 15നാണ് വീഡിയോ പകർത്തിയതെന്ന് ട്രാഫിക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് തൊട്ടുപിന്നിൽ ബൈക്കിൽ സഞ്ചരിച്ച യുവാവാണ് ദൃശ്യങ്ങൾ പകർത്തിയത്.
ഇതാദ്യമായല്ല ദമ്പതിമാർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. മുമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലും കമിതാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റോഡ്നിയമം ലംഘിച്ചതിന് ഇരുവർക്കും 55,000 രൂപ പിഴയാണ് ട്രാഫിക് പൊലീസ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |