അലനല്ലൂർ: വിദ്യാർത്ഥികളിൽ അന്തർലീനമായ മുഴുവൻ കഴിവുകളും വിഭ്യാഭ്യാസ കാലഘട്ടത്തിൽതന്നെ വളർത്തി കൊണ്ടുവരാൻ ക്രിയേറ്റിവിറ്റി കോർണർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുമെന്ന് എൻ. ഷംസുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. അലനല്ലൂർ ജി.വി.എച്ച്.എസ് സ്‌കൂളിന് അനുവദിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ മെഹർബാൻ അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ഷാജി പദ്ധതി വിശദീകരണം നടത്തി. ലത മുള്ളത്, പി.എം.സുരേഷ് കുമാർ, മുഹമ്മദ് പാക്കത്ത്, കെ.ജയപ്രകാശ്, കുമാരൻ, പി.നാസർ, ഉഷ, ലിസി, നിയാസ് കൊങ്ങത്ത്, പ്രിൻസിപ്പൽ മഞ്ജുഷ, ബിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |