തൃശൂർ: നിയമനവും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കായിക അദ്ധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക്. കായികാദ്ധ്യാപക തസ്തികാനിർണയ മാനദണ്ഡങ്ങൾ ശാസ്ത്രീയവും കാലോചിതവുമായി പരിഷ്‌കരിക്കുക, മുഴുവൻ വിദ്യാലയങ്ങളിലും കായികാദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ 10.30 നു ജില്ലാ ഡി.ഡി.ഇ ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ നടത്തും. കേരള കോൺഗ്രസ് നേതാവ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ പോരാടാൻ കായികരംഗത്ത് പ്രോത്സാഹനം നൽകണമെന്ന് പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം സ്‌കൂളുകളിലും കായികാദ്ധ്യാപകരില്ലെന്ന് സംഘടന പ്രസിഡന്റ് ഗിരീഷ് കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പി.എസ്. സന്തോഷ്, വിനു പീറ്റർ, പി.വി. ഡൊമിനിക്, സി.ബി. ജ്യോതിഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |