മാവേലിക്കര: വൈ.എം.സി.എയും എക്‌സൈസ് വകുപ്പും സംയുക്തമായി എം.എസ്.സെമിനാരി ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മാവേലിക്കര നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശേരിൽ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് കെ.പി.ജോൺ അധ്യക്ഷനായി. എക്‌സൈസ് പ്രവന്റീവ് ഓഫീസറും വിമുക്തി കോർഡിനേറ്ററുമായ ജി.ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈ.എം.സി.എ സെക്രട്ടറി ടി.കെ.രാജീവ്കുമാർ, തോമസ് ജോർജ്ജ്, അനീറ്റ മേരി എബ്രഹാം, ജോർജ്ജ് വർഗീസ്, സി.ഐ.സജു, കേണൽ ജോൺ ജേക്കബ്, ഡോ.പ്രദീപ് ജോൺ ജോർജ്ജ്, സാമുവേൽ കെ.സാമുവേൽ, സാജൻ എൻ.ജേക്കബ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |